ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാൻഡിംഗ് കൗൺസിലും രാജിവച്ചു

single-img
8 November 2022

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശക നിയമോപദേശകർ രാജിവച്ചു. ഗവർണറുടെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാൻഡിംഗ് കൗൺസിലുമാണ് രാജിവച്ചത്. ഇവർ തങ്ങളുടെ രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചു.

സർക്കാരുമായി ഗവർണറുടെ ഭിന്നത തുറന്നപോരാട്ടത്തിൽ എത്തിയതോടെ ഗവർണറുടെ ലീഗൽ അഡ്വൈസർ ജെയ്ജു ബാബു സ്റ്റാൻഡിങ് കോൺസലർ അഡ്വ.ലക്ഷ്മിയുമാണ് രാജിവെച്ചത്. കേരളാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പകരമായി സ്റ്റാൻഡിം​ഗ് കോൺസിലിനെ നിയോ​ഗിക്കുന്ന കാര്യം ഇവരെ അറിയിച്ചതോടെ രാജിവക്കുകയായിരുന്നുയെന്നാണ് ലഭ്യമായ വിവരം.