ഗായിക അമൃത സുരേഷിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

single-img
15 January 2023

പ്രശസ്ത മലയാള പിന്നണി ഗായിക അമൃത സുരേഷിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലുള്ള മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും അമൃത യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

മുൻപ് മലയാളം ഉള്‍പ്പെടെ രാജ്യത്തെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു .ഒന്നിലധികം രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുക . പത്ത് വർഷം വരെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.