എയർ ഹോസ്റ്റസുമാരെ ക്യാരിയർമാരാക്കി സ്വർണ്ണം കടത്തി; മുഖ്യകണ്ണി പിടിയിൽ

single-img
31 May 2024

വിമാനങ്ങളിൽ എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള വിദഗ്ധമായ സ്വർണക്കടത്തിൽ മുഖ്യകണ്ണി പിടിയിൽ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്. എയർ ഹോസ്റ്റസുമാരെ ക്യാരിയർമാരാക്കി സ്വർണ്ണം കടത്തിയതിന് നേതൃത്വം നൽകിയത് സുഹൈലെന്ന് ഡി ആർ ഐ വ്യക്തമാക്കി .

ഇതുവരെ 20 തവണയിലധികമാണ് എയർ ഹോസ്റ്റസ് ഇത്തരത്തിൽ സ്വർണം കടത്തിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് ഇവർ സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്. സുഹൈലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് .