ഇങ്ങനെയുമുണ്ടോ ആരാധന; ധോണിയെ കാണണമെന്ന ആഗ്രഹത്തിൽ സൈക്കിൾ ചവിട്ടി എത്തിയത് 1200 കിലോമീറ്റർ
ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള താരങ്ങളോടുള്ള ആരാധനകൊണ്ട് അവരെ ഒരിക്കൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് പല ആളുകളും. ഇപ്പോഴിതാ, മഹേന്ദ്രസിങ് ധോണിയെ കാണാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ദൽഹി സ്വദേശിയായ ഗൗരവ് കുമാർ എന്ന യുവാവാണ് 1200 കിലോമീറ്റര്‍ റാഞ്ചി വരെസൈക്കിള്‍ ചവിട്ടി ധോണിയെ കാണുവാൻ വേണ്ടി . ഇതിനു പുറമെ ധോണിയുടെ ഫാം ഹൗസിനു മുന്നില്‍ ടെന്റടിച്ച് താമസിക്കുകയും ചെയ്തു. താൻ അവസാനം ധോണിയെ നേരിൽ കണ്ട വിഡീയോയും ചിത്രങ്ങളും ഗൗരവ് പങ്കുവെക്കുകയും ചെയ്തു.
ഇതാദ്യമായല്ല, ഗൗരവ് ഇതിന് മുൻപും ധോണിയെ കാണാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരിക്കൽ ചൈന്നെയില്‍ ഐപിഎല്‍ നടക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ഗൗരവ് സൈക്കിള്‍ ചവിട്ടി എത്തിയിട്ടുണ്ട്. പക്ഷെ അപ്പോൾ ധോണിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഗൗരവിന്റെ ആഗ്രഹം സഫലമായി.