പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു

single-img
16 February 2024

പത്തനംതിട്ടയുടെ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സിപിഐഎമ്മില്‍ ചേര്‍ന്നു. അദ്ദേഹത്തോടൊപ്പം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കായ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പാര്‍ട്ടി അംഗത്വം നല്‍കി. 2023 ഏപ്രിലിലാണ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

ജില്ലയിലെ ഡിഡിസി ഓഫിസിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടെയായിരുന്നു രാജി. ആന്റോ ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബാബു ജോര്‍ജ്ജ് രാജി വെച്ചത്.മാത്രമല്ല ,. ആന്റോ ആന്റണി ഇനി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും ബാബു ജോര്‍ജ്ജ് അന്ന് കൂട്ടിച്ചേര്‍ത്തു.