സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു

single-img
28 December 2022

സര്‍വേ നമ്പര്‍ കൂടി ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം സംസ്ഥാന വനംവകുപ്പ് ഇന്ന് പ്രസിദ്ധീകരിച്ചു. ഈ ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞദിവസമായിരുന്നു കരട് ഭൂപടം പുറത്തിറക്കിയത്. അതിൽ അപാകതകളുണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് സര്‍വേ നമ്പര്‍ ചേര്‍ത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. ബഫർസോൺ വിഷയത്തിൽ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. ഒരേ സർവ്വെ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. ഭൂപടത്തിന്മേലുള്ള പരാതികളിൽ അതിവേഗം പരിശോധന പൂർത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി.

കഴിഞ്ഞ വർഷത്തിൽ കേന്ദ്രസർക്കാരിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചത്. ആ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് ഇപ്പോൾ പുതിയ ഭൂപടം. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീർക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങൾ കൂട്ടുന്നു. ഭൂപടത്തിൽ മാർക്ക് ചെയ്ത് ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്.