സുഡാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന്ഇന്ത്യയിലെത്തിയ ആദ്യ സംഘം കേരളത്തിലേയ്ക്ക് പുറപ്പെട്ടു

single-img
27 April 2023

സുഡാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ദില്ലിയില്‍ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു.

രാത്രി ഒമ്ബത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട് റോഷല്‍ ആലപ്പാട്ട് ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാര്‍ സ്വദേശി ജയേഷ് വേണുവും രാവിലെ 8.50 ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തും. ഡല്‍ഹിയില്‍ നിന്ന് 5.30 ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ പുറപ്പെട്ടത്. .കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന്‍ തോമസ് എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്ലൈറ്റില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഇവര്‍ 11.40 ന് തിരുവനന്തപുരത്തെത്തും.

അതേസമയം, സുഡാനില്‍ വെടിയേറ്റ് മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്‍്റെ ഭാര്യ സൈബല്ല, മകള്‍ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏര്‍പ്പാടാക്കിയെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനില്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ കാവേരിയിലൂടെ ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടന്‍ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.