എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഇതാദ്യമായി സോണിയ ഗാന്ധി രാജ്യസഭാംഗം

single-img
20 February 2024

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സോണിയ നേരത്തെ ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട് . ഇപ്പോൾ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം സോണിയ ലോക്സഭാംഗമായിരുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാരെ സോണിയ നേരത്തെ അറിയിച്ചിരുന്നു