മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ അനുമതി ഹർജികൾ തള്ളി

single-img
15 October 2026

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും നടപടി നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ അപ്പീൽ നൽകാൻ അനുമതി നൽകരുതെന്ന നിലപാടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സ്വീകരിച്ചത്.

ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇഡിയുടെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പിന്തുണച്ച സംസ്ഥാന സർക്കാരിനും കോടതിവിധി തിരിച്ചടിയായി.