സിനിമാ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്; ബോധവൽക്കരിക്കാനാകണം: ഹൈക്കോടതി

single-img
7 November 2023

സിനിമകളുടെ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുതെന്നും ബോധവൽക്കരിക്കാനാകണമെന്നും കേരളം ഹൈക്കോടതി. വ്യക്തികളുടെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സിനിമ മേഖലയിലുള്ളവരുടെ സൽപേര് നഷ്ടപെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ഇക്കാര്യം പോലീസ് ഉദ്യോഗസ്ഥർ ക്യത്യമായി മനസിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സിനിമകളുടെ റിവ്യൂ നടത്തുന്ന പലരും അംഗീക്യത സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവരോ ജേണലിസ്റ്റുകളോ അല്ല. ങ്ങിനെ ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങളുമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

റിവ്യൂ സംബന്ധിച്ച ചില പരാതികളിൽ നടപടിയെടുത്തുവെന്നും സർക്കാർ നിരീക്ഷണം നടത്തുന്നുണ്ടെന്നും പരാതികളിൽ ഗൗരവമായ അന്വേഷണം നടക്കുന്നതായും സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു.