ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിൽ: ഇ പി ജയരാജൻ

single-img
6 March 2024

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നടക്കുന്ന പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്ന് ജയരാജൻ പറഞ്ഞു.

കോൺഗ്രസ് വീണ്ടും ദുർബലമാകുമെന്നും മുസ്ലീം ലീഗ് ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും ഒരു ചാനൽ പരിപാടിയിൽ ജയരാജൻ പ്രതികരിച്ചു. രാജ്യം നിലവിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ആരോടൊപ്പം ചേരണമെന്ന് മുസ്ലീം ലീഗ് ചിന്തിക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.