ഫിഫ വനിതാ ലോകകപ്പ് 2023 : ഓസ്‌ട്രേയിലേയ്ക്ക് പരാജയം; ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും

single-img
16 August 2023

ഫിഫ വനിതാ ലോകകപ്പ് 2023 ഫാനാളം മത്സരത്തിൽ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് നടന്ന സെമിയില്‍ ഓസ്‌ട്രേലിയ കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത് . ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.

ഇപ്പോഴത്തെ യൂറോ കപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. ടൂർണമെന്റിലെ ആതിഥേയരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്. കളിയുടെ 36-ാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ സാധിച്ചത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടി.

ടീമിനായി എല്ലെ ടൂണെയാണ് ഓസീസ് വല കുലുക്കിയത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. തുടർന്ന് അങ്ങിനെയെങ്കിലും സമനിലയ്ക്കുള്ള ഗോള്‍ നേടാനായി ആക്രമിച്ചുകളിക്കുന്ന ഓസ്‌ട്രേലിയയെയാണ് രണ്ടാം പകുതിയില്‍ കണ്ടത്.

ഈ പോരാട്ടത്തിൽ 63-ാം മിനിറ്റില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. സ്റ്റാര്‍ ഫോര്‍വേര്‍ഡ് സാം കെര്‍ ആണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആശ്വാസഗോള്‍ നേടിയത്. എന്നാല്‍ 71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 86-ാം മിനിറ്റില്‍ അലെസ്സിയ റൂസ്സോ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് ആധികാരിക വിജയം ഉറപ്പിച്ചു.

ഈ വരുന്ന ഞായറാഴ്ചയാണ് വനിതാ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സെമി ഫൈനലില്‍ സ്വീഡനെ വീഴ്ത്തിയെത്തുന്ന സ്‌പെയിനാണ് കലാശപ്പോരില്‍ ഇംഗ്ലണ്ട് നേരിടുന്നത്. ഇരു ടീമുകളും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക.