ഇന്ത്യ ആപ്കാ പിതാജീ കാ സ്വത്ത് നഹീ ഹേ സംഘീ ജീ; എബിവിപിക്കെതിരെ ഫാത്തിമ തഹ്‌ലിയ

single-img
17 February 2023

ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎസ്എഫ് നേതാവ് ഫാത്തിമ തഹിലിയ. ഹൈദരാബാദ് സർവകലാശാലയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്കെതിരെ ആക്രമണവുമായെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ഫാത്തിമ തഹിലിയ രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ താനെ ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം.ഹൈദരാബാദ് സർവകലാശാലയിലെ എംഎസ്എഫ് വിദ്യാർത്ഥികൾക്ക്- ‘നേരെ ഗോലി മാറോ’ ‘പാകിസ്താനിൽ പോ’ എന്ന മുദ്യാവാക്യങ്ങളുമായെത്തിയ എബിവിപിക്കെതിരെ ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം. ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകൂ എന്ന് ഞങ്ങളോട് ആക്രോശിക്കാൻ ഇന്ത്യ’ ആപ്കാ പിതാജീ കാ സ്വത്ത് നഹീ ഹേ സംഘീ ജീ’എന്നായിരുന്നു തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.