‘ഒയോ റൂംസ്’ സ്ഥാപകന്റെ പിതാവ് ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു

single-img
10 March 2023

‘ഒയോ റൂംസ്’ എന്ന ആശയത്തിന്റെ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേഷ് അഗർവാൾ ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു. ഹരിയാനയിലുള്ള ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

വീടിന്റെ ബാൽക്കണിയിൽ നിന്നാണ് രമേഷ് അഗർവാൾ വീണത്. അപകടം സംഭവിക്കുമ്പോൾ മകൻ റിതേഷ് അഗർവാൾ, മരുമകൾ, ഭാര്യ എന്നിവരും വീട്ടിലുണ്ടായിരുന്നു. റിതേഷ് തന്നെയാണ് തന്റെ പിതാവിന്റെ മരണവിവരം അറിയിച്ചത്. ഇരുപതാം നിലയിൽ നിന്ന് വീണ് രമേഷ് അഗർവാളിന് ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിവേഗം പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തന്റെ പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എല്ലാ കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.