അഞ്ചാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന പിതാവിനെ കല്യാണമണ്ഡപത്തിൽ വെച്ച് മക്കൾ തല്ലിച്ചതച്ചു; വധു ജീവനും കൊണ്ട് ഓടി

single-img
1 September 2022

ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ചാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന 7 കുട്ടികളുടെ പിതാവായ ഷാഫി അഹമ്മദിനേ മക്കൾ മണ്ഡപത്തിൽ വെച്ച് തല്ലിച്ചതച്ചു. അച്ഛന്റെയും കുട്ടികളുടെയും ബഹളത്തിനിടയിൽ വിവാഹത്തിനെത്തിയ അഞ്ചാം വധു ഓടി രക്ഷപ്പെട്ടു. ഒടുവിൽ പോലീസ് എത്തിയാണ് അച്ഛനെ മക്കളിൽ നിന്നും രക്ഷിച്ചത്.

ഉത്തർപ്രദേശിലെ സീതാപൂരിൽ കോട്‌വാലി ഗ്രാമപ്രദേശത്തെ സർദാർ കോളനിയിലാണ് സംഭവം. ഇന്നലെ രാത്രി രഹസ്യമായി വിവാഹം കഴിക്കാൻ ആയിരുന്നു ഷാഫി അഹമ്മദിന്റെ പദ്ധതി. എന്നാൽ വിവാഹ മണ്ഡപത്തിലേക്ക് ഇയാളുടെ ഏഴു മക്കളും അവരുടെ അമ്മയ്‌ക്കൊപ്പം എത്തുകയായിരുന്നു. വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെ ആളുകൾ ഭാര്യയെയും മക്കളെയും എതിർത്തതോടെ സംഭവം കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശത്തെ കോട്വാലി നാട്ടിൻപുറത്തെ പോലീസ് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.