അഞ്ച് ദിവസം; 50 കോടി ക്ലബില്‍ കയറി ഫഹദിന്റെ ആവേശം

single-img
16 April 2024

ജിത്തു മാധവന്‍- ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടില്‍ എത്തിയ സിനിമ ആവേശം ഇപ്പോൾ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോൾ ഇതാ ചിത്രം 50 കോടി ക്ലബില്‍ കയറിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 50 കോടിക്കും മേലെ സിനിമ കളക്ട് ചെയ്തു എന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ച്ചയായ അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്. കോളേജ് വിദ്യാർത്ഥികളെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിച്ചിരിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.