വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചു; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉഡുപ്പിയില്‍ പിടിയില്‍

single-img
1 February 2023

എറണാകുളം ജില്ലയിലെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ കർണാടകയിലെ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ നിഖില്‍, ശ്രേയ എന്നീ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു രണ്ടുപേരും എത്തി മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഉഡുപ്പിയിലെ ഇവരുടെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈറ്റില നെട്ടൂരിലെ കടയില്‍ നിന്ന് ഞായറാഴ്ചയാണ് ഇരുവരും നായക്കുട്ടിയെ മോഷ്ടിച്ചത് . കടയിലേക്കെത്തിയ ഇരുവരും പരസ്പരം സംസാരിച്ചത് കന്നഡയിലായിരുന്നുവെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

പക്ഷെ മോഷ്ടാക്കള്‍ ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയിലുമായിരുന്നു. അങ്ങിനെയാണ് മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.