പാലക്കാട് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
6 January 2023
പാലക്കാട്ടെ ബ്രൂവറില്‍ നിന്നും ബിയർ മോഷ്ടിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസറായ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. ജില്ലയിലെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്.
ഇവിടെയുള്ള ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‍സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരാതി കിട്ടിയപ്പോൾ, എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. ഇവർ ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സി ടി പ്രിജു.