പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇപിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടുമായി ഇല്ല; പ്രാഥമിക പരിശോധനയിൽ സിപിഎം

single-img
25 December 2022

സിപിഎം നേതാവ് ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയുമായി സിപിഎം. റിസോർട്ടിൽ ഇ.പി ജയരാജന്റെ ഭാര്യക്കും മകനുമുള്ളത് അന്‍പത് ലക്ഷം രൂപയുടെ നിക്ഷേപമെന്നാണ് കണ്ടെത്തല്‍.

മാത്രമല്ല ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. കണ്ണൂർ ജില്ലയിലെ ആന്തൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പ്രാരംഭഘട്ടം മുതലുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷിച്ചത്. ഇ പി ജയരാജന്റെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

നിലവിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇവര്‍ക്ക് റിസോര്‍ട്ടുമായി ഇല്ല എന്നും മുപ്പത് കോടിയുടെ പദ്ധതിയില്‍ ഇവര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് നിക്ഷേപമുള്ളതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ പാര്‍ട്ടിയുടെ കണ്ടെത്തല്‍. അതേസമയം, കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്.