സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ; സൗദിയിലെ മിനി മാര്‍ക്കറ്റുകളില്‍ പരിശോധന

single-img
20 November 2022

സൗദിയില്‍ സ്വദേശിവത്കരണ നിബന്ധനകള്‍ എഡല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മിനി മാര്‍ക്കറ്റുകളില്‍ പരിശോധന. നജ്റാനിലെയും ഹബൂനയിസലെയും 36 മിനി മാര്‍ക്കറ്റുകളിലാണ് കഴിഞ്ഞ ദിവസം സ്വദേശിവത്കരണ കമ്മിറ്റി പരിശോധന നടത്തിയത്.

പരിശോധനയിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പ്രദേശത്തെ 36 മിനി മാര്‍ക്കറ്റുകളില്‍ 185 സ്വദേശികള്‍ ജോലി ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി. ഇവരില്‍ 12 പേര്‍ വനിതകളുമാണ്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 138 ആണ്.

പുതിയ നിയമപ്രകാരമുള്ള സ്വദേശിവത്കരണ പരിധിയില്‍ വരുന്ന 22 തൊഴില്‍ തസ്‍തികകള്‍ നിര്‍ണയിച്ച അധികൃതര്‍, ഈ തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചു. മറ്റ് ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിനായി നിയമപ്രകാരമുള്ള സ്വദേശിവത്കരണ നിരക്ക് പാലിക്കണമെന്ന് തൊഴിലുടമകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.