ലോകകപ്പ്: വെയില്‍സിനെതിരായ മത്സരവിജയം ഇംഗ്ലണ്ട് താരങ്ങൾ ആഘോഷിച്ചത് പങ്കാളികൾക്കൊപ്പം

single-img
30 November 2022

ഖത്തർ ലോകകപ്പിലെ റൗണ്ട് ഓഫ് 16ന്റെ ചിത്രം വ്യക്തമായി . കഴിഞ്ഞ ദിവസം രാത്രി ഇംഗ്ലണ്ടും വെയില്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 3-0 ന് വിജയിച്ചതോടെ ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് അവസാന 16ല്‍ എത്തിയിരിക്കുകയാണ്. തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം ആഘോഷിച്ചത്.

വെയില്‍സിനെതിരായ മത്സര വിജയത്തിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ അവരുടെ പങ്കാളികള്‍ക്കൊപ്പം ഗ്യാലറിയില്‍ എത്തിയാണ് വിജയം ആഘോഷമാക്കിയത്. ജാക്ക് ഗ്രീലിഷ് തന്റെ കാമുകി സാഷ അറ്റ്വുഡിനെയും ബുക്കയോ സാക തന്റെ കാമുകി ടോളാമിയെയും ആലിംഗനും ചെയ്താണ് സന്തോഷം പങ്കുവെച്ചത്.

ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്ഡേലാവട്ടെ തന്റെ പങ്കാളിയായ ജോര്‍ജിന ഇര്‍വിനെ ഗ്യാലറിയില്‍ എത്തി ചുംബിച്ചു. ഇംഗ്ലണ്ട് ടീമിലെ മറ്റ് താരങ്ങളും കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നത് കാണാമായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇതുവരെ 3 മത്സരങ്ങൾ കളിച്ചപ്പോൾ 2 എണ്ണത്തില്‍ വിജയിക്കുകയും 1 മത്സരം സമനിലയിലാവുകയും ചെയ്തു.