മണ്ഡലകാല സമാപനം: ശബരിമലയിൽ 332.77 കോടി രൂപയുടെ റെക്കോർഡ് വരുമാനം

single-img
27 December 2025

മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ 332.77 കോടി രൂപയുടെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം എന്നിവയിൽ നിന്നാണ് വരുമാനം. ഇതിൽ 83.17 കോടി രൂപ കാണിക്കയായി മാത്രം ലഭിച്ചു. കഴിഞ്ഞ സീസണിനെക്കാൾ 35.70 കോടി രൂപയുടെ വർധനവാണുണ്ടായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ വരുമാനം 297.06 കോടി രൂപയായിരുന്നു. അതേസമയം, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ സന്നിധാനത്ത് പൂർത്തിയായി. മകരവിളക്ക് മഹോത്സവങ്ങൾക്കായി ഈ മാസം 30ന് വൈകിട്ട് നട തുറക്കും.