കൂടുതൽ വകുപ്പുകൾ ചുമത്താൻ പോലീസ്; എല്‍ദോസ് കുന്നപ്പിള്ളി ഒളിവിൽ

single-img
13 October 2022

അധ്യാപികയായ യുവതിയുടെ പരാതിയിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് നീക്കം.ഇപ്പോൾ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മൊഴി കൊടുത്തതോടെ പരാതി നൽകിയപ്പോൾ ചുമത്തിയതിനേക്കാൾ കൂടുതൽ വകുപ്പുകൾ ഇനി ചുമത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോൾ പരാതിക്കാരി ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതായാണ് സൂചന.

ഇതിനെ തുടർന്നാണ് പൊലീസ് നീക്കം. പരാതി വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി എംഎല്‍എ ഒളിവിലാണ്. എന്നാൽ, ഇതോടൊപ്പം എല്‍ദോസ് മുന്‍കൂര്‍ ജാമ്യം തേടി കോടിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.