ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യം; അയോധ്യ സന്ദർശനത്തെ ന്യായീകരിച്ചു ഏകനാഥ് ഷിൻഡെ

single-img
9 April 2023

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെയുടെ അയോധ്യ പര്യടനം ആരംഭിച്ചു. ശിവസേന നേതാക്കളും എംപിമാരും എംഎൽഎമാരും സഖ്യകക്ഷിയായ ബിജെപിയുടെ നേതാക്കളും ഷിൻഡെയോടൊപ്പമുണ്ട്.

ഇന്ന് ഉച്ചക്ക് അയോധ്യയിലെത്തുന്ന ഷിൻഡെ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിലും പിന്നീട് വൈകുന്നേരം ശരയു നദിയിലും ‘മഹാ ആരതി’ നടത്തുകയും ചെയ്യും. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് അയോധ്യയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കും. ഞായറാഴ്ച രാത്രി മുംബൈയിലേക്ക് മടങ്ങും.

2022 ജൂണിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ശിവസേനയായി അംഗീകരിക്കുകയും “വില്ലും അമ്പും” തിരഞ്ഞെടുപ്പ് ചിഹ്നം നൽകുകയും ചെയ്തതിന് ശേഷവും ഷിൻഡെയുടെ അയോധ്യയിലെ ആദ്യ സന്ദർശനമാണിത്

മുംബൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തന്റെ അയോധ്യ സന്ദർശനത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് തന്റെ പ്രവൃത്തിയിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യ ഞങ്ങൾക്ക് വിശ്വാസത്തിന്റെ കാര്യമാണ്. രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നു – ഷിൻഡെ പറഞ്ഞു.