പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സ്ത്രീ അടക്കം എട്ടു പേര്‍ അറസ്റ്റിൽ

single-img
17 November 2022

കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സ്ത്രീ അടക്കം എട്ടു പേര്‍ അറസ്റ്റിലായി.

മാസങ്ങള്‍ക്ക് മുമ്ബ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രാസലഹരി നല്‍കിയ വിവിധ ജില്ലകളിലായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ കേസില്‍ ഒമ്ബതുപേരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ 21 പ്രതികളാണുള്ളത്. നാലു പ്രതികളെ എറണാകുളം സെന്‍ട്രല്‍ പൊലീസും നാലുപ്രതികളെ പാലാരിവട്ടം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചക്കാമ്ബാടം ജോഷി തോമസ് (40), ആലുവ ചൂര്‍ണിക്കര കരിപ്പറമ്ബില്‍ വീട്ടില്‍ കെ ബി സലാം (49), തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടില്‍ അജിത്‌ കുമാര്‍ (24), പത്തനംതിട്ട കൂരംപാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്ബില്‍ ബിജിന്‍ മാത്യു (22) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാള്‍ഡ് എന്നയാള്‍ സമാനമായ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്. 14 പേരുടെ മേല്‍ പീഡനക്കുറ്റവും മറ്റുള്ളവരില്‍ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള കാലത്താണ് പീഡന പരമ്ബര അരങ്ങേറിയത്. പെണ്‍കുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളില്‍ വെച്ച്‌ പീഡനത്തിന് ഇരയായി. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ്‌ പീഡന വിവരം പുറത്തറിയുന്നത്.

എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാള്‍ഡ് വിവേകാനന്ദ റോഡിലെ ഹോട്ടലില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന്‌ ഹോട്ടലുടമ ജോഷി, മാനേജര്‍ അജിത് കുമാര്‍ എന്നിവരും പീഡനത്തിന് ഇരയാക്കി. വീണ്ടും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത്‌ ചിറ്റൂര്‍ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീട്‌ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറി. ഗിരിജ പെണ്‍കുട്ടിയെ മറ്റു പ്രതികള്‍ക്ക് കാവ്ചവെച്ചതായും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.