മഹുവ മൊയ്ത്ര എംപിക്ക് നേരെ ചീമുട്ടയേറ്; ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ

single-img
1 July 2026

തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്ക് നേരെ ചീമുട്ടയേറ്. ഇന്ന് കൃഷ്ണനഗറിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എംപിയുടെ ആരോപണം. എക്‌സില്‍ ഇതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാള്‍ പോലീസ് നോക്കി നില്‍ക്കെയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും എം പി പോസ്റ്റില്‍ ആരോപിക്കുന്നു.

‘പോലീസ് നോക്കി നില്‍ക്കുകയാണ്, ബിജെപി ഗുണ്ടകളാണ് തന്നെ ആക്രമിക്കുന്നത്, കഴിഞ്ഞ ഒരു മണിക്കൂറായി താന്‍ ഇവിടെ തുടരുകയാണ്, ഡിജിപിയെ ആടക്കം എല്ലാവരെയും വിളിച്ചു, സിആര്‍പിഎഫും ഇവിടെ ഉണ്ട്, ആരും പ്രതികരിക്കുന്നില്ല, എന്താണ് ഇവിടെ നടക്കുന്നത് ‘ എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. ഇത് തന്റെ ഒഫീസാണെന്നും എന്ത് ഉണ്ടായാലും താന്‍ ഇവിടെ നിന്ന് പിന്മാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
ആതേസമയം മഹുവ മൊയ്ത്രയുടെ ആരോപണത്തെ തള്ളി ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ സമിക് ഭട്ടാചാര്യ രംഗത്ത് വന്നു. മുട്ട എറിയുന്നത് ബിജെപിയുടെ സംസ്‌കാരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞ ആദ്ദേഹം പ്രാഥമിക അന്വേഷണത്തില്‍ മുട്ട എറിഞ്ഞവര്‍ ടിഎംസി പ്രവര്‍ത്തകര്‍ തന്നെയാണെന്നും ആരോപിച്ചു.