കോ​ൺ​ഗ്ര​സ് ജാ​ഥ​യ്ക്ക് നേ​രെ മു​ട്ട​യെ​റി​ഞ്ഞ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ പുറത്താക്കി

single-img
19 March 2023

കോ​ൺ​ഗ്ര​സി​ന്‍റെ “ഹാ​ഥ് സെ ​ഹാ​ഥ്’ ജാ​ഥ​യ്ക്ക് നേ​രെ മു​ട്ട​യെ​റി​ഞ്ഞ പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി.​ഷെ​രീ​ഫി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പ​ത്ത​നം​തി​ട്ട ​​​േബ്ലാ​ക്കി​ലെ പ​ദ​യാ​ത്ര ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യ്​​ക്ക്​ വ​ല​ഞ്ചു​ഴി​യി​ല്‍ കൂ​ടി ക​ട​ന്നു​പോ​ക​വെ​യാ​ണ്​ സം​ഭ​വം.

എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ന്‍ പെ​രു​മാ​ള്‍, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത ജാ​ഥ​ക്ക്​ നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. എം. ​എം .ന​സീ​റി​ന്‍റെ കാ​റി​നു നേ​രെ​യും ക​ല്ല് എ​റി​ഞ്ഞ​താ​യി പ​റ​യു​ന്നു. എം.​സി. ഷ​രീ​ഫ് മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഏ​റെ നാ​ളാ​യി ജി​ല്ല​യി​ലെ കോ​ണ്‍ഗ്ര​സി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ണ്. മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ബാ​ബു ജോ​ര്‍ജ് അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​സ്‌​പെ​ന്‍ഷ​നി​ലാ​ണ്. ഒ​രു മാ​സം മു​മ്പ്​ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പി.​ജെ. കു​ര്യ​ന്‍ അ​നു​യാ​യി​ക​ളെ ഒ​രു പ​ക്ഷം കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. മി​ക്ക പ​രി​പാ​ടി​ക​ളും നേ​താ​ക്ക​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ലോ ത​മ്മി​ല്‍ അ​ടി​യി​ലോ ആ​ണ് ക​ലാ​ശി​ക്കു​ന്ന​ത്.