ടോൾനിരക്ക് വർദ്ധനക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം; പാലിയേക്കരയിൽ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിട്ടു

single-img
31 August 2022

തൃശൂർ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസയിൽ നടപ്പിലാക്കുന്ന നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ടോള്‍ പ്ലാസയിലെ തടസം നീക്കിഅതുവഴിയെത്തിയ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിട്ടു. പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

ഡിവൈഎഫ്‌ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയിലെ ഓഫിസ് ഉപരോധിച്ച ശേഷമായിരുന്നു തടസങ്ങള്‍ നീക്കി ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിട്ടത്.

ഏകദേശം പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്തത്. ഒറ്റയടിക്ക് 10 രൂപ മുതല്‍ 65 രൂപ വരെയാണ് ടോള്‍ നിരക്കില്‍ വര്‍ധനയുണ്ടായത്. ഇതിനെതിരെ കരാര്‍ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.