ബിബിസി ടോപ് ഗിയര്‍ മാഗസിന്റെ കവര്‍ ചിത്രത്തില്‍ ഇടംനേടി ദുൽഖർ സൽമാൻ

single-img
28 March 2023

ബിബിസി ടോപ് ഗിയർ ഇന്ത്യ മാഗസിനിൽ കവർ ചിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇത്തവണ മാഗസിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക എഡിഷന്റെ കവറിലാണ് ദുൽഖർ എത്തിയത്.

ദുൽഖർ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ദുൽഖർ ചിത്രത്തോടൊപ്പം എഴുതിയത് . പ്രമുഖ ഓട്ടോമൊബൈൽ മാഗസിനായ ടേപ്ഗിയർ മാഗസിനിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരവും ഇന്ത്യയിലെ രണ്ടാമത്തെ നടനുമാണ് ദുൽഖർ സൽമാൻ.

ചുവന്ന നിറമുള്ള ഔഡി ആർ.എസ് ഇ-ട്രോൺ ജിറ്റി കാറിനൊപ്പമാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, 2023 ലെ ബിബിസി ടോപ്ഗിയർ ഇന്ത്യാ അവാർഡും ദുൽഖർ നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്.

https://www.instagram.com/p/CqSuVkKIDNH/