വിവാഹം കഴിഞ്ഞാല്‍ പേരു മാറ്റുമോ എന്നെനിക്കറിയില്ല,ചിലപ്പോള്‍ അത് സംഭവിക്കാം: അൻസിബ ഹസൻ

single-img
22 September 2022

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്ത വിഷയത്തിലൂടെയാണ് അന്‍സിബ സിനിമയിലെത്തുന്നത്. പ്രേക്ഷകരിൽ കൂടുതൽ നടി ശ്രദ്ധിക്കപ്പെട്ടത് മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് .

ഇപ്പോഴിതാ, തന്റെ ജീവിതത്തെയും ഭാവിയിലെ കാര്യങ്ങളെയും പറ്റി പറയുകയാണ് അൻസിബ. കല്യാണം കഴിഞ്ഞാല്‍ പേരു മാറ്റോ എന്നെനിക്കറിയില്ലെന്നും . ചിലപ്പോള്‍ അത് സംഭവിക്കാം. കാരണം ഇഷ്ടത്തിന്റെ മുകളില്‍ ഞാന്‍ അത് ചെയ്തിരിക്കാം. ഒന്നും മുന്‍കൂട്ടി നമുക്ക് പറയാനാകില്ലെന്നും അൻസിബ പറയുന്നു.

അന്സിബയുടെ വാക്കുകളിലൂടെ: ‘ഇപ്പോൾ ഞാനൊരു റിലേഷന്‍ഷിപ്പിലല്ല. വിവാഹശേഷം ചിലപ്പോ എനിക്ക് പേരുമാറ്റണം തോന്നിയാല്‍ ഞാന്‍ അത് ചെയ്യും. ആ കാര്യത്തിൽ സംശയമില്ല. ഇനി ഇപ്പോള്‍ ഇല്ലെന്ന പറഞ്ഞിട്ട് അപ്പോള്‍ അത് സംഭവിച്ചാലും പിന്നെയൊന്നും പറയാനാകില്ല. അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാനാകില്ല അങ്ങനെ സംഭവിക്കില്ലെന്ന്. ജീവിതം ഒരിക്കലും മുന്‍കൂട്ടി അല്ലല്ലോ പോകുന്നത്”.

സിനിമയിൽ എത്തിയ ശേഷം ആദ്യമായായിരുന്നു തന്റെ ഭാവിജീവിതത്തെക്കുറിച്ചുളള കാഴ്ച്ചപ്പാടുകളെപ്പറ്റി നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നത്. ഇന്‍ഡ്യഗ്ലീറ്റ്സിന് നല്കിയതായിരുന്നു ഈ പ്രത്യേക അഭിമുഖം. വളരെ കുറഞ്ഞ സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുളളൂവെങ്കിലും അന്‍സിബ ഒരുപാട് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു.

‘വളരെകൂടുതൽ ഇന്‍ട്രോവേര്‍ട്ടഡ് ആയ വ്യക്തിയാണ് ഞാന്‍. അതിനാൽ തന്നെ കൂടുതല്‍ കൂട്ടുകാരൊന്നും എനിക്കില്ല. ഉമ്മയാണ് എന്റെ ഉറ്റ സുഹൃത്ത്. അവരോടാണ് ഞാന്‍ കൂടുതല്‍ അടുപ്പം. തനിച്ച് പുറത്തു പോകാനൊന്നും ഭയമില്ല. കൂടെ ആരെങ്കിലും വേണമെന്നൊന്നുമില്ല. തനിച്ച് എവിടെയും സഞ്ചരിക്കും. അധികമാരോടും സംസാരിക്കത്ത ക്യാരകാടറായതിനാല്‍ ധൈര്യമുണ്ടെന്ന് വിശ്വസിക്കുന്നു. എപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കാനിഷടം, ആരേയും കൂടുതന്‍ അടുപ്പിക്കുന്നതിനോടും താല്‍പര്യമില്ല’ അൻസിബ പറഞ്ഞു.