ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തി

single-img
20 November 2022

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു ഓണ്‍ലൈന്‍ പോള്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതിൽ 51.8 ശതമാനം പേർ അനുകൂലിച്ചും 48.2 ശതമാനം പേർ എതിർത്തും വോട്ടു ചെയ്തിരുന്നു. ഓൺലൈൻ പോളിൽ നേരിയ വിജയം നേടിയതിനെ തുടർന്നാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചത്.

ജനങ്ങൾ സംസാരിച്ചു. ട്രംപിനെ തിരിച്ചെടുക്കും,” “വോക്സ് പോപ്പുലി, വോക്സ് ഡീ,” എന്ന് എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ മറികടക്കാൻ ശ്രമിക്കുന്ന ഒരു ജനക്കൂട്ടം യുഎസ് ക്യാപിറ്റലിനു നേരെ ജനുവരി 6 ന് നടത്തിയ ആക്രമണത്തിൽ ട്രംപിന്റെ പങ്ക് വ്യക്തമായതോടെയാണ് ട്രംപിനെ ട്വിറ്ററിൽ നിന്നും ഒഴുവാക്കുന്നതു. അക്കൗണ്ട് സസ്പെൻഡ് ചെയ്യുമ്പോൾ 88 ദശലക്ഷത്തിലധികം ആളുകൾ ട്രംപിനെ പിന്തുടര്ന്നുണ്ടായിരുന്നു.

എന്നാൽ താൻ ട്വിറ്ററിലേക്ക് മടങ്ങിവരില്ലെന്നും പകരം ട്വിറ്ററിൽ നിന്ന് വിലക്കിയതിന് ശേഷം ആരംഭിച്ച ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ തന്നെ തുടരുമെന്നും ട്രംപ് പറഞ്ഞു. ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിന്റെ സമ്മേളനത്തിൽ ശനിയാഴ്ച വീഡിയോയിലൂടെ സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.