100 ശതമാനം ഫിറ്റാണെന്ന് തോന്നുന്നത് വരെ ഏത് ഫോർമാറ്റിലും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല: മുഹമ്മദ് ഷമി
ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് തൻ്റെ ഫിറ്റ്‌നസ് സംബന്ധിച്ച് 100 ശതമാനം ഉറപ്പുണ്ടായിരിക്കണമെന്ന് പേസർ മുഹമ്മദ് ഷമി . കഴിഞ്ഞ ഫെബ്രുവരിയിൽ അക്കില്ലസ് ടെൻഡോണിന് പരിക്കേറ്റ ഷമി വീണ്ടും ബൗളിംഗ് ആരംഭിച്ച് ആക്ഷനിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് .
“ഞാൻ വളരെക്കാലമായി ടീമിന് പുറത്തായിരുന്നു, എൻ്റെ ഫിറ്റ്നസിനായി ഇപ്പോൾ പ്രവർത്തിക്കുന്നു. ഒരു സംശയവും മനസ്സിൽ വെച്ചുകൊണ്ട് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എത്ര ശക്തനാകുന്നുവോ അത്രയും എനിക്ക് നല്ലത്. പരിക്കിൻ്റെ സാധ്യത കുറവായിരിക്കും.
പൂർണ ആരോഗ്യവാനായിരിക്കുക എന്നതാണ് പ്രധാനം, പിന്നെ ഞാൻ ബംഗ്ലാദേശിനെതിരെയോ ന്യൂസിലാൻഡിനെതിരെയോ ഓസ്‌ട്രേലിയയ്‌ക്കെതിരെയോ ആയാലും പ്രശ്‌നമില്ല,” ഷമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞാൻ ബൗളിംഗ് ആരംഭിച്ചു, പക്ഷേ എൻ്റെ മനസ്സിൽ എന്തെങ്കിലും സംശയമോ അസ്വസ്ഥതയോ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ 100 ശതമാനം ഫിറ്റ്നാണെന്ന് തോന്നുന്നതുവരെ, എല്ലാ വശങ്ങളിൽ നിന്നും മുക്തനാകുന്നത് വരെ, ഞാൻ ഏത് ഫോർമാറ്റിൽ കളിച്ചാലും ഏത് ടീമിനെതിരെആയാലും എനിക്ക് തിരിച്ചുവരാൻ താൽപ്പര്യമില്ല.