രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ടം: കെബി ഗണേഷ് കുമാർ

single-img
14 July 2023

കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകര്‍. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴുo നിലനില്‍ക്കുന്നതായും ഗണേഷ് കുമാര്‍ പറഞ്ഞു.