രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; രാജ്യസഭയിൽ ബിജെപി എംപി സുശീൽ കുമാർ മോദി

single-img
19 December 2022

നിലവിലുള്ള വ്യക്തിനിയമങ്ങളുടെ സന്തുലിതയെ ബാധിക്കും എന്നതിനാൽ രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുതെന്ന വാദവുമായി ബിജെപിയുടെ സുശീൽ കുമാർ മോദി എം.പി. രാജ്യസഭയിലെ സീറോ അവറിലായിരുന്നുഅദ്ദേഹത്തിന്റെ സ്വവർഗവിവാഹവിരുദ്ധ പരാമർശം.

സുശീൽ കുമാർ മോദിയുടെ വാക്കുകൾ ഇങ്ങിനെ: “വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. ഒരു തരത്തിലുള്ള വ്യക്തിനിയമവും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ല. അവ വ്യക്തിനിയമങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും.

ഏതെങ്കിലും രണ്ട് ജഡ്ജിമാർക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ലിത്. രാജ്യത്തെ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണം”, അതേസമയം, കഴിഞ്ഞ മാസം 25ന് സ്വവർഗ്ഗവിവാഹം നിയമാനുസൃതമാക്കുന്നതിലുള്ള അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരുന്നു.