സ്റ്റാലിൻ തരംഗത്തിൽ ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലേക്ക്; എക്‌സിറ്റ് പോള്‍ ഫലം

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വിജയ് നേതൃത്വം നൽകുന്ന ടിവികെ ഇത്തവണ വലിയ ശക്തിയായി മാറില്ല. പ്രതിപക്ഷ സഖ്യമായ അണ്ണാ ഡിഎംകെ സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. 125 മുതൽ 145 സീറ്റുവരെ എം കെ സ്റ്റാലിൻ നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
മാട്രിസ് സർവേ ഫലവും ഡിഎംകെയ്ക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. 125 മുതൽ 145 സീറ്റുവരെ ഡിഎംകെ നേടും. 65 മുതൽ 80 വരെ സീറ്റുകൽ വരെ അണ്ണാ ഡിഎംകെ സഖ്യം നേടുമെന്നും ടിവികെ 10-12 സീറ്റുകൾ വരെ സ്വന്തമാകുമെന്നും മാട്രിസ് സർവേ പറയുന്നു.
പി-മാർക് സർവേയും ഡിഎംകെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 125 മുതൽ 145 സീറ്റുകൾ വരെ നേടി ഡിഎംകെ സഖ്യം വീണ്ടും തമിഴ്‌നാട്ടിൽ ഭരണം തുടരും.അതേസമയം, 65 മുതൽ 85 സീറ്റുകൾ വരെ എഐഎഡിഎംകെ സഖ്യം നേടുമെന്നും സർവേ പറയുന്നു. ടിവികെ 16 മുതൽ 26 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം.


