മദ്യപിച്ച് നൃത്തം ചെയ്തു; എസ് എഫ് ഐയുടെ ജില്ലാ പ്രസിഡിന്റിനെയും സെക്രട്ടറിയെയും നീക്കി

single-img
24 December 2022

തിരുവനന്തപുരത്ത് നേതാക്കൾക്ക് എതിരായി എസ്എഫ്ഐ യില്‍ കൂട്ടനടപടി. ജില്ലാ സെക്രട്ടറിയായ ജോബിന്‍ ജോസിനെയും പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥിനെയും തല്‍സ്ഥാനത്ത് നിന്ന് നീക്കി. സംസ്കൃത കോളേജ് പരിസരത്ത് മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കിയത്.

അതേസമയം, എസ്എഫ്ഐ ജില്ലാ പ്രസിഡൻറും സെക്രട്ടറിയും മദ്യലഹരിയിലെന്നു സൂചിപ്പിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശിച്ചിരുന്നു. പക്ഷെ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

മുൻപ് ഡി വൈ എഫ് ഐ നേതാവ് മുന്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുമായ ജെ ജെ അഭിജിത്ത് പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വലിയ വിവാദം ഉണ്ടാവുകയും ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.