യുവാക്കളുടെ സിനിമ എന്നാൽ ഇതാണ്; ‘പ്രേമലു’വിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ

single-img
14 February 2024

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഗിരീഷ് എ. ഡി ചിത്രം ‘പ്രേമലു’വിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ രംഗത്തെത്തി . യുവാക്കളുടെ സിനിമ എന്നാൽ ഇതാണെന്നും നസ്‌ലെനെ ഒരുപാട് ഇഷ്ടമായെന്നും പ്രിയദർശൻ പറഞ്ഞു.

“സൂപ്പർ സിനിമ. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. വളരെ ഫ്രഷ് ആയിട്ട് തോന്നി. ആ പയ്യനെ എനിക്ക് ഒരുപാട് ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു അവന്റേത്. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല.

നസ്‌ലനെ ഒന്നു കാണണം, അഭിനന്ദിക്കണം. നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ വരട്ടെ, ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് നമ്മുടെ ആവശ്യം. ഞങ്ങളൊക്കെ ഇരുന്ന് കാണും.” എന്നായിരുന്നു പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞത്.