സിസിഎല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നത; പിന്മാറി മോഹൻലാലും എഎംഎംഎയും

single-img
27 February 2023

മലയാള സിനിമയിലെ താരസംഘടനയായ ‘എഎംഎംഎ’യും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി. കേരള സ്‌ട്രൈക്കേഴ്‌സ് ടീമിൽ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍.പുതിയ തീരുമാനത്തിൽ താരം തന്റെ ചിത്രങ്ങള്‍ സിസിഎല്ലില്‍ ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട് .

സിസിഎല്‍ ടൂർണമെന്റിൽ മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ പിന്മാറ്റം എന്നാണ് എഎംഎംഎയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

നിലവിൽ കുഞ്ചാക്കോ ബോബന്‍ ആണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബസിഡറും. പുതിയ തീരുമാന പ്രകാരം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തു. മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. ടീമുമായി എഎംഎംഎ യ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കി. അതേസമയം, സിസിഎല്ലില്‍ രണ്ടാം തവണയും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരിക്കുകയാണ്.