ഓപ്പറേഷൻ താമരയുടെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ ഇന്ന് ഡൽഹി നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്

single-img
29 August 2022

ആം ആദ്മി എം എൽ എമാർക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്ത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ സമ്പൂർണ്ണ പരാജയം ഉറപ്പിക്കാൻ ഇന്ന് ഡൽഹി നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ആംആദ്മി എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വോട്ടെടുപ്പെന്നു മുഖ്യമന്ത്രി കേജരിവാള്‍ വ്യക്തമാക്കി.

ഡൽഹിയിലെ എഎപി സർക്കാരിന്റെ വിദ്യാഭ്യാസ-ആരോഗ്യ നയങ്ങളെ പ്രമേയം പ്രത്യകം അഭിനന്ദിക്കുംമുണ്ട്. കൂടാതെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ വിവിധ മേഖലകളിൽ നടത്തിയ എല്ലാ വികസന പ്രവർത്തനങ്ങൾക്കും ശ്രീ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സഭ അഭിനന്ദിക്കുന്നു എന്നും, ശത്രുശക്തികളാൽ തളരാതെ നല്ല പ്രവർത്തനങ്ങൾ തുടരാൻ ഈ സഭ സർക്കാരിനെ ഉദ്ബോധിപ്പിക്കുന്നു എന്നുമാണ് പ്രമേയം.

മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി സിസോദിയ ആരോപിച്ചിരുന്നു. കൂടാതെ പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആംആദ്മി എംഎല്‍എമാര്‍രും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ കേജരിവാള്‍ പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക നിയമസഭാ യോഗം ചേർന്നത്.