ഡൽഹിയെ 77 റണ്‍സിന് പരാജയപ്പെടുത്തി; ചെന്നൈ പ്ലേ ഓഫിൽ

single-img
20 May 2023

ഐപിഎല്ലില്‍ ഇത്തവണ പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ ടീം ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 224 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ചെന്നൈ ഡൽഹിയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിനൊതുക്കുകയായിരുന്നു.

വെറും 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡൽഹിയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകൾ നേടി.

പതിവിന് വിപരീതമായി മോശമായ ബാറ്റിംഗ് തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത് . രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. പിന്നീട് അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടും (3) മടങ്ങി. തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ (0) ചാഹര്‍ ബൗള്‍ഡാക്കി. യഷ് ദുള്‍ (13), അക്‌സര്‍ പട്ടേല്‍ (15), അമന്‍ ഹക്കീം ഖാന്‍ (7) എന്നിവരും നിരാശപ്പെടുത്തി.