യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

single-img
6 August 2023

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീര്‍ത്തി പരാമര്‍ശത്തില്‍ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ഷഹാബുദ്ദീന്‍ അന്‍സാരി എന്നയാൾ നടത്തിയ പരാമര്‍ശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ട്വിറ്ററിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുസ്ലിം അന്‍സാരി എന്നപേരിലായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യോഗിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ബദോഹി നഗര പാലിക പരിഷത്തിലെ അംഗങ്ങളും സാധാരണക്കാരും അംഗങ്ങളായുള്ള നഗര പാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിലാണ് അപകീര്‍ത്തി പരമാര്‍ശം നടത്തിയത്.

സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് അഡ്മിന്‍ പറയുന്നു. സംഭവത്തില്‍ പോലീസ് ഐടി നിയമപ്രകാരവും ക്രിമിനല്‍ നിയമപ്രകാരവും കേസ് എടുത്തു.