പ്രഭാസിന്റെ നായികയാകാൻ ദീപിക പദുക്കോണ്‍ വാങ്ങുന്ന പ്രതിഫലം 10 കോടിയിലേറെ

single-img
8 March 2023

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമായ ‘പ്രൊജക്റ്റ് കെ’ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിൽ ദീപിക പദുക്കോണാണ് നായിക.നായികയാകാൻ വമ്പൻ പ്രതിഫലമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത. രേകദേശം 10 കോടിയിലേറെയാണ് ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ത

തമിഴിൽ നിന്നുള്ള സന്തോഷ് നാരായണനായിരിക്കും ‘പ്രൊജക്റ്റ് കെ’യുടെയും പാട്ടുകള്‍ ഒരുക്കുക. അടുത്ത വര്‍ഷം ജനുവരിന് 12ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘പ്രൊജക്റ്റ് കെ’ ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.