ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവതിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ

single-img
4 October 2022

ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് നൃത്തം ചെയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പേരിൽ നിയമ നടപടികൾ നേരിടാൻ ഒരുങ്ങുകയാണ് മധ്യപ്രദേശിൽ ഒരു യുവതി . സംസ്ഥാനത്തെ നേഹ എന്ന് പേരുള്ള യുവതിയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിനെ തുടർന്ന് നേഹയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഈ മാസം ഒന്നിനാണ് യുവതി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ വിവാദമായപ്പോൾ യുവതി അത് നീക്കം ചെയ്തിരുന്നു.

പക്ഷെ ചില ബജ്റംഗ്ദൾ അംഗങ്ങൾ എതിർപ്പ് അറിയിച്ച് എത്തുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി മാപ്പ് പറഞ്ഞും എത്തിയിരുന്നു. ബോളിവുഡിലെ ഹിറ്റ് ഗാനമായ ”മുന്നി ബദ്നാം ഹുയി” യുടെ താളത്തിൽ ക്ഷേത്ര പടികളിൽ ചിത്രീകരിച്ചതാണ് വീഡിയോ. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് യുവതിക്കുള്ളത്. നേഹയുടെ വസ്ത്രം രീതിയും വീഡിയോ ചിത്രീകരിച്ചതും പ്രതിഷേധാർഹമാണെന്ന് നരോത്തം മിശ്ര പറഞ്ഞു.

ഇതുപോലെയുള്ള സംഭവങ്ങളെ താൻ നേരത്തെ എതിർക്കുകയും ഇത്തരം കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പറഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അവരിത് ചെയ്തുവെന്ന് മിശ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

https://www.instagram.com/p/CjPcEgOjk8o/