‘കര്‍ട്ടന്‍’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തിലേക്ക്

16 January 2023

മലയാള സിനിമയിൽ മുകേഷ് നായകനായ 2012 ചിത്രം ഗൃഗനാഥനിലൂടെയായിരുന്നു തെന്നിന്ത്യൻ താരം സോണിയ എത്തിയത്. ഇപ്പോൾ മറ്റൊരു പുതിയ മലയാള ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.
അമന്‍ റാഫി സംവിധാനം ചെയ്യുന്ന കര്‍ട്ടന്‍ എന്ന് പേരുള്ള സിനിമയിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
പ്രശസ്ത തമിഴ് താരം വിജയ് സേതുപതിയാണ് പോസ്റ്റര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. പാവക്കുട്ടി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ സിനിമയിൽ ശിവജി ഗുരുവായൂർ, വി കെ ബൈജു, ശിവദാസൻ, സിജോ, സൂര്യ, അമൻ റാഫി, അമ്പിളി സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.