തിരക്ക് കൂടി; പൊൻമുടിയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി

single-img
18 July 2026

പൊൻമുടിയിൽ കെഎസ്ആർടിസി ഓർഡിനറി ബസ് ബ്രേക്ക് ഡൗൺ ആയി. പൊന്മുടിയിലേക്ക് പോകുന്ന വഴിയിൽ ആറാം വളവിൽ ആണ് സംഭവം. ബസ് പണി മുടക്കിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി. വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്.

അവധി ദിവസം ആയതുകൊണ്ട് നല്ല തിരക്കാണ് പൊന്മുടിയിൽ. ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഇപ്പോൾ പൊൻമുടിയിലേക്ക് പോകാൻ സാധിക്കുന്നുള്ളൂ. അതേസമയം രാവിലെ കൂടുതൽ ആളുകളെ കയറ്റിയാണ് കെഎസ്ആർടിസി ബസുകൾ പൊന്മുടിയിലേക്ക് കയറുന്നത് എന്ന് ആക്ഷേപം ഉയർന്നു.

നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും വന്ന ബസാണ് 6-ാം വളവിൽ വച്ച് ബ്രേക്ക് ഡൗൺ ആയത്. വിതുര കല്ലിങ്കൽ ജംഗ്ഷൻ വച്ച് ബസിന് ചെറിയ തകരാർ ഉണ്ടായിരുന്നു. എന്നിട്ടും ആളുകളെ കയറ്റി പൊന്മുടി കയറാൻ നോക്കിയെന്നാണ് പരാതി. കഴിഞ്ഞയാഴ്ച നെയ്യാറ്റിൻകരയിൽ നിന്നും വന്ന ബസ്സാണ് ബ്രേക്ക് പൊട്ടി ഭിത്തിയിൽ ഇടിച്ചു നിർത്തി അപകടം ഉണ്ടായത്.