കേന്ദ്ര നയങ്ങൾക്കെതിരെ വിമർശനം, സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഗവർണറുടെ നയപ്രഖ്യാപനം

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസന പാതയിൽ വൻ മുന്നേറ്റം നടത്തിയതായും അധികാര വികേന്ദ്രീകരണത്തിൽ രാജ്യമാകെ മാതൃകയായതായും ഗവർണർ പറഞ്ഞു.
ശിശുമരണ നിരക്ക് കുറച്ചതും ദാരിദ്ര്യ നിർമാർജന, തൊഴിലുറപ്പ് പദ്ധതികളിലെ പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു. ജിഎസ്ടി വിഹിതം കുറച്ചതും വായ്പാ പരിധി വെട്ടിക്കുറച്ചതുമുള്‍പ്പെടെ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ സംസ്ഥാനത്തിന് സാമ്പത്തിക തിരിച്ചടിയാണെന്നും വിമർശിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക വളർച്ചക്ക് വേഗം കൂടുമെന്നും, തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നും ഗവർണർ പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


