മെഹബൂബ മുഫ്തിയുടെ ക്ഷേത്ര ദര്‍ശനത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു

single-img
17 March 2023

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി മെഹബൂബ മുഫ്തിയുടെ ക്ഷേത്ര ദര്‍ശനത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു.

പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രത്തിലാണ് മെഹബൂബ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനമായിരുന്നു മെഹബൂബയുടേത്. നവഗ്രഹ ക്ഷേത്ര സന്ദര്‍ശനത്തില്‍ ശിവലിംഗത്തില്‍ ജലാഭിഷേകവും നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തി. മെഹബൂബയുടേത് രാഷ്ട്രീയ നാടകവും ഗിമ്മിക്കുമാണെന്ന് ബിജെപി വിമര്‍ശിച്ചു. അനിസ്ലാമികമെന്ന് ഇത്തെഹാദ് ഉലമ ഇ ഹിന്ദ് ദേശീയ വൈസ് പ്രസിഡന്റ് മൗലാനാ ആസാദ് കാസ്മി പറഞ്ഞു. മെഹബൂബ മുഫ്തിയോ മറ്റോ ആവട്ടെ. നമ്മുടെ മതത്തില്‍ എന്താണ് അനുവദിച്ചിട്ടുള്ളതെന്നും എന്താണ് നിരോധിച്ചിട്ടുള്ളതെന്നും എല്ലാവര്‍ക്കും അറിയാം.

ഇതാണ് ഇന്ത്യ, ഇവിടെയുള്ള എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, മെഹബൂബ മുഫ്തി ചെയ്തത് അനുചിതവും ഇസ്‌ലാം അനുവദനീയമല്ലാത്തതുമാണ്. മെഹബൂബ മുഫ്തി ചെയ്ത പ്രവൃത്തി മൂലം അവളുടെ മതത്തെ ഇല്ലാതാക്കുമെന്നല്ല, മറിച്ച്‌ അവള്‍ ചെയ്തത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മൗലാനാ ആസാദ് കാസ്മി പറഞ്ഞു.

“ഇതൊരു മതേതര രാഷ്ട്രമാണ്. ഞങ്ങള്‍ ‘ഗംഗാ ജമുനി തഹ്‌സീബ്’ എന്ന ആചാരം പിന്തുടരുന്നവരാണ്. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ നേതാവ് അന്തരിച്ച യശ്പാല്‍ ശര്‍മ്മ ജി നിര്‍മ്മിച്ച ഒരു ക്ഷേത്രത്തില്‍ ഞാന്‍ പോയി. അതൊരു മനോഹരമായ ക്ഷേത്രമാണ്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു പാത്രം നിറയെ സ്നേഹത്തോടെ ജലം എനിക്ക് തന്നു. ഞാന്‍ അദ്ദേഹത്തിന്റെ വാത്സല്യത്തെയും ഭക്തിയെയും മാനിക്കുകയും ശിവലിംഗത്തിന് ജലാഭിഷേകം ചെയ്യുകയും ചെയ്തു.-മെഹബൂബ മുഫ്തി പറഞ്ഞു.

മൗലാന ആസാദ് കാസ്മി പറഞ്ഞതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ മതം നന്നായി അറിയാം. ഞാന്‍ എവിടെ പോകുന്നു എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. മെഹബൂബ കൂട്ടിച്ചേര്‍ത്തു.