കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അശോക് ഗെലോട്ട്

single-img
20 September 2022

താൻ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഹൈക്കമാൻഡ് അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ പകരം സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.

അതേസമയം സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര ചര്‍ച്ചകള്‍ക്കായ് രാഹുല്‍ഗാന്ധിയേയും കെ സി വേണുഗോപാലിനേയും സോണിയാഗാന്ധി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു. സോണിയയുടെ പിന്തുണയുള്ള നെഹ്റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം G23 സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.