സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്

single-img
28 August 2022

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിനുനേരെയാണ് ഇന്ന് വെളുപ്പിന് കല്ലേറുണ്ടായത്. തുടർച്ചയായ മൂന്നാം ദിവസമാണ്‌ സിപിഐ എം നേതാക്കൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം ഉണ്ടാകുന്നത്‌.

ആക്രമണം നടക്കുമ്പോൾ ആനാവൂർ വീട്ടിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച സംഭവത്തിൽ മൂന്ന്‌ എബിവിപി പ്രവർത്തകരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ്‌ കസ്‌റ്റഡിയിലുള്ളത്‌. ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ഇവരെ തമ്പാനൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്‌.