ഭരണവിരുദ്ധ വികാരം; സർക്കാർ തലത്തിൽ നേതൃമാറ്റം സി പി ഐ ആവശ്യപ്പെടുന്നില്ല: ബിനോയ് വിശ്വം

single-img
13 June 2024

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽ‌വിയുടെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല.

സംസ്ഥാനത്തിൽ സർക്കാർ തലത്തിൽ നേതൃമാറ്റം,സി പി ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂരിലെ പരാജയം നൽകിയത് വലിയ പാഠമാണ്.തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രേശ്നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും.

അതേസമയം ജൂൺ 16നു സിപിഎം സംസ്ഥാന സമിതിയും 28നു കേന്ദ്രക്കമ്മിറ്റെയും ചേരും. വിലയിരുത്തലിനു ശേഷം സിപിഎം നിലപാട് വ്യക്തമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വ്യക്തമാക്കി.മൂന്നാം മോദി സർക്കാരിന് അമിത മേൽക്കൈ ഇല്ല. എങ്ങനെ ഈ സാഹചര്യത്തെ അവർ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്കെന്നും അദ്ദേഹം പറഞ്ഞു